പാമ്പാടി : സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷനും പങ്കാളിത്ത പെൻഷനും നിലവിലുള്ളപ്പോൾ ജീവനക്കാരുടെ ശമ്പളം കവർന്ന് പുതിയ അന്വറ്റി പദ്ധതി നടപ്പിലാക്കുന്നത് ദുരുദ്ദേശപരമാണെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. പാമ്പാടി സബ് ട്രഷറിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് സിജിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു.