
ചങ്ങനാശേരി: കുറിച്ചി മന്ദിരം കവലയിൽ നിയന്ത്രണം നഷ്ടമായി പാഞ്ഞെത്തിയ കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറി ബസ് കാത്തു നിന്ന നാലുപേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം 5.30നാണ് സംഭവം. കുറിച്ചി സർവീസ് സഹകരണ ബാങ്ക് മന്ദിരം കവല ബ്രാഞ്ച് മാനേജർ ബിനു വി നായർക്ക് ഗുരുതര പരിക്കേറ്റു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. നാലുപേരെയും ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ ബിനു ഡി. നായരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനുവിനെക്കൂടാതെ പരിക്കേറ്റ ഒരാൾ അന്യസംസ്ഥാന തൊഴിലാളിയും രണ്ടുപേർ കുറിച്ചി സ്വദേശികളുമാണ്.