കോട്ടയം : കറുകച്ചാൽ കേന്ദ്രമായി ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭയുടെ യൂണിറ്റ് രൂപീകരണയോഗം നാളെ 10.30 ന് നെത്തല്ലൂർ ശ്രീനാരായണഗുരു പഠന കേന്ദ്രത്തിൽ നടക്കും. സഭ കേന്ദ്ര ഉപദേശ സമിതി അംഗം ആർ.സലിം കുമാർ, എക്‌സിക്യൂട്ടീവ് മെമ്പർ ബാബുരാജ് വട്ടോടിൽ, ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ, സെക്രട്ടറി ബിജുവാസ്, കമ്മിറ്റിയംഗം ജയശ്രീ സുരേഷ്, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് ടി.എൻ.സത്യദേവ്, സെക്രട്ടറി വി.കെ.സജീവ് എന്നിവർ പങ്കെടുക്കുമെന്ന് പഠന കേന്ദ്രം ഡയറക്ടർ കെ.എൻ.രവീന്ദ്രനാഥ് അറിയിച്ചു.