കല്ലറ: ശ്രീശാരദാ ക്ഷേത്രത്തിൽ വിദ്യാമന്ത്രപൂജയും സരസ്വതി സഹസ്രനാമജപവും 16 മുതൽ ഒക്ടോബർ 13 വരെയുള്ള എല്ലാ ഞായറാഴ്ചകളിലും നടക്കുമെന്ന് എസ്.എൻ.ഡി.പി യോഗം 121ാം നമ്പർ കല്ലറ ശാഖ പ്രസിഡന്റ് പി.ഡി രേണുകൻ, സെക്രട്ടറി കെ.വി സുദർശനൻ എന്നിവർ അറിയിച്ചു.
എല്ലാ ഞായറാഴ്ചകളിലും രാവിലെ 8 മുതൽ ചടങ്ങുകൾ നടക്കും. ക്ഷേത്രം മേൽശാന്തി അജിത് പാണാവള്ളി മുഖ്യകാർമികത്വം വഹിക്കും.