j

കോട്ടയം: കോട്ടയം ലോക്‌സഭ സീറ്റ് പിടിച്ചെടുത്ത ശേഷമുള്ള ജോസഫ് ഗ്രൂപ്പ് ഉന്നതാധികാരസമിതി യോഗം നാളെ കോട്ടയത്തെ പാർട്ടി ഓഫീസിൽ നടക്കും. എം.പി സ്ഥാനം ലഭിച്ചതോടെ സംസ്ഥാന പാർട്ടി പദവി ലഭിച്ചതിനാൽ ഏത് ചിഹ്നം സ്വീകരിക്കണമെന്ന ചർച്ചയും ഉണ്ടായേക്കും. കഴിഞ്ഞ തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ചെണ്ട,ട്രാക്ടറോടിക്കുന്ന കർഷകൻ തുടങ്ങിയ സ്വതന്ത്ര ചിഹ്നങ്ങളിലായിരുന്നു മത്സരിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിന് സ്വതന്ത്ര ചിഹ്നമായ ഓട്ടോറിക്ഷയാണ് അനുവദിച്ചത്. വൻഭൂരിപക്ഷത്തിൽ വിജയിച്ചതോടെ ഭാഗ്യ ചിഹ്നമായ ഓട്ടോറിക്ഷയോടാണ് ഉന്നത നേതാക്കൾക്ക് താത്പര്യം. എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗവും പ്രവാസി വ്യവസായിയുമായ റെജി ചെറിയാന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഇടതുമുന്നണി വിട്ട് ജോസഫ് ഗ്രൂപ്പിൽ ചേരാൻ ധാരണയായിട്ടുണ്ട്.