vypary

കോട്ടയം : വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗൺസിൽ യോഗം ഇന്ന് 2.30 ന് കോടിമത സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി മുഖ്യപ്രഭാഷണം നടത്തും. ദേവസ്യാ മേച്ചേരി, എസ്.ദേവരാജൻ, പെരിങ്ങമല രാമചന്ദ്രൻ, എ.ജെ ഷാജഹാൻ, അഹമ്മദ് ഷെരീഫ്, കെ.വി അബ്ദുൾ ഹമീദ്, കെ.കെ വാസുദേവൻ, ബാബു കോട്ടയിൽ, സണ്ണി പൈയ്യാംപള്ളി, എം.കെ ബാപ്പുഹാജി, വി.എം ലത്തീഫ്, വി.സബിൽരാജ്, എ.ജെ റിയാസ് എന്നിവർ പങ്കെടുക്കും. തുടർന്ന് തിരഞ്ഞെടുപ്പ്.