
വൈക്കം: ഏനാദി മറുതാപുരയ്ക്കൽ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്നലെ അത്തം നക്ഷത്രത്തിൽ വിവിധ ചടങ്ങുകളോടെ നടത്തി. ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്റെ മുഖ്യകാർമ്മികത്വത്തിൽ കലശപൂജ, കലശാഭിഷേകം, സർവ്വൈശ്വര്യപൂജ, നടതുറപ്പ് ദർശനം എന്നീ ചടങ്ങുകൾ നടത്തി. മേൽശാന്തി അനൂപ് സഹകാർമ്മികനായിരുന്നു. ഉച്ചക്ക് പ്രസാദ വിതരണവും നടത്തി. ക്ഷേത്രം പ്രസിഡന്റ് എം.കെ മന്മഥൻ, രക്ഷാധികാരി പി.സി ഹരിദാസൻ, സെക്രട്ടറി എം.കെ പത്മനാഭൻ, ക്ഷേത്രം ഭാരവാഹികളായ വസുമതി പ്രഭാകരൻ, എം.എം ശ്രീധരൻ, ശോഭന സൂരജ്ഭവൻ, ആനന്ദവല്ലി പാടോത്ത്, ദേവരാജൻ പനച്ചിക്കൽ, ശേഖരൻ അറുകാട്ടിൽ എന്നിവർ നേതൃത്വം നൽകി.