preetha

വൈക്കം : നഗരസഭ വാർഷിക പദ്ധതിയിൽപ്പെടുത്തി 26 വാർഡുകളിലായി ഉറവിട ജൈവമാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കി. ഇതിനായി ഓരോ കുടുംബങ്ങളിലേക്കും ബോക്കാഷി ബക്കറ്റ് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ.അയ്യപ്പൻ, സിന്ധു സജീവൻ, ബിന്ദു ഷാജി, സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, ഗ്രീൻ സിറ്റി മാനേജർ വി.പി.അജിത്ത്, കൗൺസിലർമാരായ അശോകൻ വെള്ളവേലിൽ, പി.ഡി ബിജിമോൾ, ബി.രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.