lght

കോടിമതയിലെ വോക്ക് വേയും വിളക്ക് കാലുകളുമൊക്കെ തകർന്നു

കോട്ടയം: കോടിമതയിൽ കൊടൂരാറിന്റെ തീരം എത്ര സുന്ദരമായിരുന്നു. വോക്ക് വേയും വിളക്ക് കാലുകളുമൊക്കെ അന്ന് ചന്തംപകർന്നു. എന്നാൽ ഇന്നിപ്പോൾ വിശ്രമിക്കാനെത്തുന്നവർക്ക് നിരാശയാണ് ഫലം. തകർന്ന വോക്ക് വേയും വിളക്കുകാലുകളുമൊക്കെ മനംമടുപ്പിക്കുന്ന കാഴ്ചകളാണ്. തീരത്തിന്റെ ഭംഗിക്ക് ശരിക്കും മങ്ങലേറ്റപോലെ. നടപ്പാതയിലെ ഇന്റർലോക്ക് കട്ടകൾ പലയിടങ്ങളിലായി തകർന്നിട്ടുണ്ട്. പുല്ലും നിറഞ്ഞിട്ടുണ്ട്. ഇരിപ്പിടങ്ങൾക്കായി നിർമ്മിച്ച കേന്ദ്രങ്ങൾ തെരുവ് നായകളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമാണ്. സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിലും

സായാഹ്നസവാരിയ്ക്കും വിശ്രമത്തിനുമായി നിരവധിപേർ ഇവിടേക്ക് എത്തുന്നുണ്ട്. കോടിമതയിൽ നിന്നാരംഭിക്കുന്ന ബോട്ട് യാത്രയുടെ ഭാഗമാകാനും ആളുകളുടെ തിരക്കുണ്ട്.

പാഴാകുന്നത് ലക്ഷങ്ങൾ

പ്രളയത്തിനു ശേഷമാണ് ബോട്ട് ജെട്ടിയിയും തീരവും മറ്റ് ഭാഗങ്ങളും നാശത്തിലേക്ക് കൂപ്പുകുത്തിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് വർഷങ്ങൾക്ക് മുമ്പ് നവീകരണം നടപ്പാക്കിയത്. ഡി.ടി.പി.സിയുടെ നേതൃത്വത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. കൃതിയമായി അറ്റകുറ്റപണികൾ നടത്താത്തതും തിരിച്ചടിയായി.

പദ്ധതിക്കായി ചെലവഴിച്ചത്: 91 ലക്ഷം