thomasss

കോട്ടയം: കുവൈറ്റിലെ തീപിടിത്തത്തിൽ നാലാം നില കെട്ടിടത്തിൽ നിന്നും ചാടിയ മലയാളി പരിക്കുകളോടെ രക്ഷപ്പെട്ടു. കറുകച്ചാൽ ശാന്തിപുരം സ്വദേശി ചക്കുങ്കൽ തോമസ് ജോസഫ് (ബിനു-51) ആണ് രക്ഷപ്പെട്ടത്. തീപിടിത്തമുണ്ടായപ്പോൾ വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. രക്ഷപ്പെടാൻ മാർഗമില്ലാതായതോടെ കെട്ടിടത്തിന്റെ നിലയിൽ നിന്നും ചാടുന്ന വിവരം ബന്ധുക്കളോട് പറഞ്ഞിരുന്നു. ഒപ്പം ചാടിയ പലരും മരിച്ചെങ്കിലും തോമസ് പരിക്കുകളോടെ രക്ഷപ്പെട്ടു. കുവൈറ്റിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. വർഷങ്ങളായി കുവൈറ്റിലെ എൽ.ബി.ടി.സി കമ്പനിയിലെ ജീവനക്കാരനും ഉടമയുടെ ബന്ധുവുമാണ്. അപകടത്തിൽ മരിച്ച കോന്നി സ്വദേശി സജു വർഗീസ് തോമസിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ്.