
കോട്ടയം : പുതിയ അദ്ധ്യയന വർഷത്തോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 27ാം നമ്പർ പാത്താമുട്ടം ശാഖയിലെ 250 ഓളം വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് വി.എസ് ബിനു അദ്ധ്യക്ഷതവഹിച്ചു. ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യാതിഥിയായി. ശ്രീനാരായണ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി ശ്രീനിവാസൻ കാർത്തിക ആശംസ പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്, ഷാജി, ജിത്തു, സ്വരാജ്, സൂരാജ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ഇൻചാർജ് പ്രദീപ് ലാൽ സ്വാഗതവും, കമ്മിറ്റി അംഗം കനകരാജൻ നന്ദിയും പറഞ്ഞു.