പാത്താമുട്ടം: എസ്.എൻ.ഡി.പി യോഗം 27ാം നമ്പർ പാത്താമുട്ടം ശാഖയുടെ ശ്രീ ശാരദാദേവീ ക്ഷേത്രത്തിൽ നടന്ന കാണിക്ക വഞ്ചി മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്ന് ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന സംയുക്തയോഗം
ആവശ്യപ്പെട്ടു. ശാഖാ പ്രസിഡന്റ് വി.എസ് ബിനു അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ഇൻ ചാർജ് പ്രദീപ് ലാൽ, ശാഖാ കമ്മിറ്റി അംഗം കനക രാജൻ, വനിതാസംഘം പ്രസിഡന്റ് ബിന്ദു ബാബു, സെക്രട്ടറി ഓമന ഉത്തമൻ, കമ്മിറ്റി അംഗം രുദ്രാണി ഭാസ്‌ക്കരൻ, യൂണിയൻ കമ്മിറ്റി അംഗം പൊന്നമ്മ സുരേന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അഭിലാഷ് സുകുമാരൻ, കമ്മിറ്റി അംഗം കനകരാജൻ എന്നിവ പ്രസംഗിച്ചു.