കുമരകം: 315 നമ്പർ റീജിയണൽ സർവീസ് സഹകരണ ബാങ്കിൽ കുടിശിക നിവാരണം- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഭാഗമായി പ്രത്യേക വായ്‌പ അദാലത്ത് സംഘടിപ്പിക്കും. വാ‌യ്‌പകളിൻമേൽ നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളവർ 22, 28 തീയതികളിൽ ബാങ്ക്‌ ഹെഡ് ഓഫീസിൽ നടത്തുന്ന അദാലത്തുകളിൽ പങ്കെടുക്കണമെന്ന് സഹകരണ വകുപ്പ് കുമരകം സർവീസ് സഹകരണ ബാങ്ക് സ്‌പെഷ്യൽ സെയിൽ ഓഫീസർ എസ്‌.കെ ഷെമീർ അറിയിച്ചു.