രാമപുരം: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജൈവരീതിയിൽ നെൽകൃഷി ആരംഭിച്ചു. കൊണ്ടാട് പാടശേഖരത്തിൽപ്പെട്ട ചൂരവേലി പാടത്തെ അര ഏക്കർ സ്ഥലത്താണ് വിദ്യാർത്ഥികൾ ഞാർ നട്ടത്. തവളകണ്ണൻ എന്ന നാടൻ ഇനമാണ് കൃഷി ചെയ്യുന്നത്. വെച്ചൂർ പശുവിന്റെ ചാണകവും മൂത്രവും ആണ് വളമായിട്ട് ഉപയോഗിക്കുന്നത്. സുഭാഷ് പലേക്കറിന്റെ സീറോ ബഡ്ജറ്റ് കൃഷി രീതിയാണ് പിൻതുടരുന്നത്. പ്രോഗ്രാം ഓഫീസർ മെൽവിൻ കെ അലക്‌സ്, കർഷകൻ ചൂരവേലി മധു എന്നിവരുടെ നിർദ്ദേശപ്രകാരമാണ് കൃഷിയിറക്കിയത്. ഞാറുനടീൽ ഉദ്ഘാടനം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ പുതിയിടത്തുചാലിൽ നിർവഹിച്ചു. അദ്ധ്യാപകരായ ഫാ.ജോമോൻ മാത്യു പറമ്പിതടത്തിൽ, ഡോമിനിക് ജോർജ്, ഷിനുമോൻ എ.ജി, മിനു തോമസ്, അനു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. സ്‌കൂൾ മാനേജർ ഫാ. ബെർക്കുമാൻസ് കുന്നുംപുറത്തിന്റെയും പ്രിൻസിപ്പൽ സാബു മാത്യുവിന്റെയും പിന്തുണ പദ്ധതിക്കുണ്ട്.

ഫോട്ടോ അടിക്കുറിപ്പ്

രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർസെക്കണ്ടറി സ്‌കൂളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ കൊണ്ടാട് ചൂരവേലി പാടശേഖരത്ത് ഞാറുനടന്നു.