തൃക്കൊടിത്താനം : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി 1348ാം നമ്പർ തൃക്കൊടിത്താനം ശാഖ. ജനറൽ സെക്രട്ടറി സാമൂഹ്യനീതിയ്ക്കായും അവകാശ സംരക്ഷണത്തിനായും നടത്തുന്ന പ്രവർത്തനത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. ശാഖാ പ്രസിഡന്റ് പി.എസ് അശോക് കുമാർ അദ്ധ്യക്ഷതവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ ഹരിക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ കമ്മിറ്റി അംഗങ്ങളായ വി.എസ് ഷജിത്ത്, എസ്.രഘു, പ്രവീൺ, അഖിൽരാജ്, മിഥുൻ, സനൽ ജി.പ്രസാദ് എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി സി.രതീഷ് സ്വാഗതവും,​ കമ്മിറ്റി അംഗം എം.നിർമ്മലൻ നന്ദിയും പറഞ്ഞു.