പാലാ: ''ജോസ് കെ. മാണി ഒരു കാര്യം പറഞ്ഞാൽ പറ്റില്ലായെന്ന് പറയാൻ എനിക്ക് കഴിയില്ല. ഞാൻ സമീപിച്ച കാര്യങ്ങളെല്ലാം നടത്തി തന്നിട്ടുള്ള മികച്ച പാർലമെന്റേറിയനാണ് ജോസ് കെ.മാണിയെന്നും എൻ.എസ്.എസ് മീനച്ചിൽ മുൻ യൂണിയൻ പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ പറഞ്ഞു.
പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം നടത്തിയതിനെപ്പറ്റി പരാമർശിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ സി.പി.എം തെക്കേക്കരയിൽ സംഘടിപ്പിച്ച മെറിറ്റ് ഡേ ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു സി.പി.ചന്ദ്രൻ നായർ.