പാലാ: ദീർഘകാലമായി തകർന്ന് ഗതാഗത യോഗ്യമല്ലാതായിരുന്ന കുമ്മണ്ണൂർ കടപ്ലാമറ്റം വയലാ വെമ്പള്ളി റോഡ് ഉടൻ ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്നും റോഡിന്റെ സാങ്കേതിക അനുമതി ലഭിച്ചതായും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഓഫീസിൽനിന്ന് അറിയിപ്പ് ലഭിച്ചതായി എൽ.ഡി.എഫ് കടുത്തുരുത്തി നിയോജകമണ്ഡലം കൺവീനർ തോമസ് ടി കീപ്പുറം, സി.പി.എം പാലാ ഏരിയ സെക്രട്ടറി പി.എം ജോസഫ് എന്നിവർ അറിയിച്ചു. റോഡിന്റെ തകർച്ചയെക്കുറിച്ച് കഴിഞ്ഞദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.