
ഈരാറ്റുപേട്ട : ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ അഞ്ചംഗം സംഘം സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ തിരുവനന്തപുരം പണ്ടാരവളവ് സ്വദേശി എബിയുടെ (24) കൈ ഒടിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മേലടുക്കത്തിന് സമീപമായിരുന്നു അപകടം. ഇറക്കത്തിൽ കാറിന്റെ ബ്രേക്ക് നഷ്ടമായി ചോനമലയിൽ രാജേഷിന്റെ വീടിന്റെ സംരക്ഷണ ഭിത്തി തകർത്ത് 15 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയത്ത് മുറ്റത്ത് ആരും ഉണ്ടായിരുന്നല്ല. എബിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.