കുമരകം : ഇനി വൈദ്യുതിബിൽ അടക്കേണ്ട. കുമരകം ശ്രീകുമാരമംഗലം (എസ്.കെ.എം) ദേവസ്വവും, അനുബന്ധ സ്ഥാപനങ്ങളും സൗരോർജ്ജ പ്രഭയിൽ. 30 കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സോളാർ യൂണിറ്റ് ശ്രീകുമാരമംഗലം പബ്ലിക് സ്‌കൂളിൽ സജ്ജമായി. ട്രയൽ റണ്ണിന് ശേഷം വൈദ്യുതി ഉത്പാദനവും തുടങ്ങി. രണ്ടാംഘട്ടത്തിൽ 40 കിലോവാട്ടാക്കും. ഒരു കിലോവാട്ടിൽ നിന്ന് നാലര യൂണിറ്റ് വൈദ്യുതി വരെ ഉത്പാദിപ്പിക്കാനാകും. ദേവസ്വത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ ആകെ ഉപഭോഗം ശരാശരി 120 യൂണിറ്റാണ്. 11 സ്ഥാപനങ്ങളിലായി 2 മാസം കൂടുമ്പോൾ ഒന്നര ലക്ഷം രൂപയാണ് വൈദ്യുതി ചാർജ്. എന്നാൽ സോളാർ പാനലിലൂടെ 135 യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉത്പാദിപ്പിക്കാനായാൽ ഉപഭോഗം കഴിഞ്ഞ് അധികം നൽകുന്ന വൈദ്യുതിയുടെ വില വരുമാനമാകും.
ചെലവഴിച്ചത് : 13 ലക്ഷം
''വർദ്ധിച്ചു വരുന്ന വൈദ്യുതി ഉപയോഗം കണക്കിലെടുത്താണ് സോളാർ സംവിധാനം ഏർപ്പെടുത്താൻ ദേവസ്വം തീരുമാനം എടുത്തതെന്ന്
എ.കെ.ജയപ്രകാശ് (പ്രസിഡന്റ്) , കെ.പി.ആനന്ദക്കുട്ടൻ (സെക്രട്ടറി)