ഇടകടത്തി: എസ്.എൻ.ഡി.പി യോഗം 1215ാം നമ്പർ ഇടകടത്തി ശാഖ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാദിനത്തിന്റെ നാലാമത് ഉത്സവം നാളെ ശാഖായോഗത്തിന്റെയും പോഷകസംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കും. കോരുത്തോട് ഗുരുപാദം പി.വി വിനോദ് തന്ത്രി മുഖ്യകാർമികത്വം വഹിക്കും. രാവിലെ 5.30ന് നടതുറക്കൽ, 6ന് മഹാഗണപതിഹോമം, 7ന് പതാക ഉയർത്തൽ, 7.30ന് പഞ്ചകം, 8.30ന് വിശേഷാൽ ഗുരുപൂജ, 11ന് എരുമേലി യൂണിയൻ കമ്മറ്റി അംഗം ഷിൻ ശ്യാമളൻ പ്രഭാഷണം നടത്തും. 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30ന് നടതുറക്കൽ, 6ന് ദീപാരാധന.