കോട്ടയം : വിശ്വകർമ്മ സൗഹൃദനിധിയുടെ മൂന്നാം വാർഷികവും,​ നൂറാം ഗുണഭോക്താവിന്റെ പ്രഖ്യാപനവും നടന്നു. സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി വിശ്വാനന്ദ സരസ്വതി, ഷാജി ആര്യമംഗലം, റജി ചന്ദ്രൻ, ബാബു മാന്നാർ, പി.യു. മോഹനൻ, ജ്യോതികുമാർ വെഞ്ഞാറമൂട്, മണിക്കുട്ടൻ തോട്ടുങ്കൽ, വി.രാജേന്ദ്രൻ, ശശികുമാർ ചെങ്ങന്നൂർ എന്നിവർ പങ്കെടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും,​ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ആദരിച്ചു.