
വൈക്കം: കേരള പുലയർ മഹാസഭ വൈക്കം യൂണിയൻ (ടി.വി ബാബു വിഭാഗം) നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 83ാമത് ചരമദിനാചരണവും പ്രതിഭകളെ ആദരിക്കലും നടത്തി. ജില്ലാ സെക്രട്ടറി എൻ.കെ റെജി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അശോകൻ കാരയിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.പി ഹരി, വി.കെ സോമൻ, സി.പി കുഞ്ഞൻ, എം.കെ രാജു, ഷാജി ഉല്ലല, ശകുന്തള രാജു, ഉല്ലല രാജു, ഓമന ശങ്കരൻ എന്നിവർ പ്രസംഗിച്ചു. വൈക്കം ഭാസി, സുനിത രാജേഷ് എന്നിവരെ ആദരിച്ചു.