കോട്ടയം: ഇടതുവലതു മുന്നണികൾ അധികാരസ്ഥാനങ്ങളിലേക്ക് ന്യൂനപക്ഷ സമുദായ അംഗങ്ങളെ മാത്രം നിയോഗിക്കുന്നു എന്നത് യാഥാ‌ത്ഥ്യമാണെന്നും ഈ സത്യം വിളിച്ചുപറഞ്ഞ വെള്ളാപ്പള്ളി നടേശന് പൂർണപിൻതുണ നൽകുന്നതായും എസ്.എൻ.ഡി.പി വൈദീകയോഗം പ്രവർത്തക സമ്മേളനം വ്യക്തമാക്കി.

നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവഗിരി തീർത്ഥാടന പവലിയനിൽ നടന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി മന്മഥൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ്, സംസ്ഥാന സെക്രട്ടറി പി.വി ഷാജി ശാന്തി, സംസ്ഥാന സംഘടനാ സെക്രട്ടറി സന്തോഷ് ശാന്തി കുട്ടനാട്, സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് ശാന്തി നാഗമ്പടം, കൗൺസിലർ സുന്ദരൻ ബേപ്പൂർ എന്നിവർ സംസാരിച്ചു. ചങ്ങനാശേരി യൂണിയൻ പ്രസിഡൻ്റ് ഷിബു ശാന്തി നന്ദി പറഞ്ഞു.