വൈക്കം: ഇൻഡോ അമേരിക്കൻ ആശുപത്രി ബി.സി.എഫ് നഴ്‌സിംഗ് കോളേജിലെ 12ാമത് ബാച്ച് ബി.എസ്.സി നഴ്‌സിംഗ് പൂർത്തിയാക്കിയ 50 വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നാളെ രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തും. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ.മോഹനൻ കുന്നമ്മേൽ ബിരുദദാനം ഉദ്ഘാടനം ചെയ്യും. ബി.സി.എഫ് ചെയർമാൻ ഡോ.കെ.പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും.