ചങ്ങനാശേരി : ആധുനിക കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാന സമര പോരാളിയായിരുന്നു അയ്യങ്കാളിയെന്ന് കറുകച്ചാൽ അംബേദ്കർ സാംസ്കാരിക സമിതി ചെയർമാൻ അഡ്വ.വി.ആർ.രാജു പറഞ്ഞു. സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അയ്യങ്കാളി ചരമദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചെയർമാൻ എൻ.കെ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജെ.തങ്കപ്പൻ, ട്രഷറർ എം.ജി.രാജു, കറുകച്ചാൽ തങ്കപ്പൻ, ടി.മോഹനൻ എന്നിവർ സംസാരിച്ചു.