ചങ്ങനാശേരി : പാത്താമുട്ടം ഗവൺമെന്റ് എൽ.പി സ്‌കൂളിൽ എന്റെ കൗമുദി പദ്ധതി ഉദ്ഘാടനം ഇന്ന് നടക്കും. സ്‌പോൺസറും, പ്രവാസിയുമായ ശ്രീനിവാസൻ കാർത്തികയിൽ നിന്ന് പ്രധാനാദ്ധ്യാപിക സി.ഡീനാമ്മ തോമസ് പത്രം ഏറ്റുവാങ്ങും. പി.ടി.എ പ്രസിഡന്റ് സൂസൻ തോമസ് അദ്ധ്യക്ഷത വഹിക്കും. കേരള കൗമുദി സർക്കുലേഷൻ അസി.മാനേജർ എ.ജി.സുഭാഷ് പദ്ധതി വിശദീകരണം നടത്തും. പഞ്ചായത്തംഗം ശാലിനി തോമസ്, കേരള കൗമുദി സർക്കുലേഷൻ എക്സിക്യുട്ടീവ് വിനോജ് എന്നിവർ പ്രസംഗിക്കും. സ്റ്റാഫ് സെക്രട്ടറി ആഷാ പി.ഗോപാലൻ നന്ദി പറയും. കേരള കൗമുദി പാത്താമുട്ടം ഏജന്റ് സ്മിത്ത് സാന്നിദ്ധ്യം വഹിക്കും.