തൃക്കൊടിത്താനം : അയർക്കാട്ട് വയൽ പയനിയർ യു.പി സ്‌കൂളിലെ ടോയ്‌ലെറ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്ത്, ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റ് സുനിത സുരേഷ് എന്നിവർ ചേർന്ന് നിർവഹിച്ചു.
സ്‌കൂൾ മാനേജർ എം.ആർ.ശശി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സുവർണ്ണകുമാരി, സാനില.പി, ഉണ്ണികൃഷ്ണൻ എം.കെ, മറിയമ്മ മാത്യു, സിനി, രതീഷ്.ജി, ശ്രീവിദ്യ.സി എന്നിവർ സംസാരിച്ചു. പ്രീതി എച്ച് പിള്ള സ്വാഗതം പറഞ്ഞു.