shan

ഏറ്റുമാനൂർ: സ്വകാര്യ ബസിലെ ടിക്കറ്റ് മെഷീൻ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാണക്കാരി പട്ടിത്താനം പഴയിടത്തുകാലായിൽ ഷാനിനെയാണ് (28) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ ഭാഗത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ പുറകിലത്തെ സീറ്റിൽ വച്ചിരുന്ന 37,000 രൂപ വിലവരുന്ന ടിക്കറ്റ് മെഷീൻ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഒ ഷോജോ വർഗീസ്, എസ്.ഐമാരായ സിനിൽ, ബെന്നി, സി.പി.ഒ പ്രദീപ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.