
വൈക്കം: ആശ്രമം സ്‌കൂളിൽ ഒരാഴ്ചക്കാലം നീളുന്ന വായനാവാരാചരണം തുടങ്ങി. പുസ്തകവായന, കയ്യെഴുത്ത് മത്സരങ്ങൾ, സെമിനാറുകൾ, ഉപന്യാസ രചന, പ്രശ്നോത്തരി, നാടൻപാട്ട് തുടങ്ങിയവയാണ് ഒരാഴ്ചക്കാലം സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും ക്യാമ്പസ് ക്വിസ്, മെഗാ ക്വിസ് മത്സരവും നടത്തും.
ജില്ലാ പഞ്ചായത്ത് മെമ്പർ ഹൈമി ബോബി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക പി.ആർ ബിജി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ഇ.പി ബീന, അദ്ധ്യാപക പ്രതിനിധികളായ ആർ.രജനി, സാബു കോക്കാട്ട്, പി.എൻ പ്രിയ, അർച്ചന ദാസ്, എസ്. അശ്വതി, പി.ജി ഷാലക്‌സ്, ജി.നിഷിത എന്നിവർ പ്രസംഗിച്ചു.