book

കോട്ടയം: വായനാപക്ഷാചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ലൈബ്രറിക്കുള്ള പുസ്തക കൈമാറ്റം വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി നിർവഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.കെ. കരുണാകരൻ പി.എൻ.പണിക്കർ അനുസ്മരണം നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ.അരുൺകുമാർ വായനാപക്ഷാചരണ സന്ദേശം നൽകി. വാഴൂർ ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥിനി അക്ഷരലഷ്മി അരുൺ വായനാഅനുഭവം പങ്കുവച്ചു. പാർവതി ബാബു വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.