
വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ നേരേകടവ്, വല്ലകം എന്നീ പ്രദേശങ്ങളിൽ ഫാമുകളിലെ കോഴികൾ കൂട്ടത്തോടെ ചത്തു. നേരേകടവ് പ്ലാക്കത്തറ സുഭാഷിന്റെ ഫാമിലെ 800 കോഴികളിൽ 450ഓളം കോഴികൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചത്തു. വേട്ടംവേലി ജോളി ജെയിംസിന്റെ ഫാമിലെ 4000 കോഴികളിൽ 400ഓളം കോഴികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ചത്തത്. മൃഗാശുപത്രി ഡോക്ടർ ഉൾപ്പെടുന്ന സംഘം ഫാമുകളിൽ എത്തി പരിശോധന നടത്തുകയും സാമ്പിൾ കൂടുതൽ വ്യക്തതയ്ക്കായി തിരുവല്ലയിലെ പരിശോധനാ കേന്ദ്രത്തിലേക്കും ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലേക്കും അയക്കുകയും ചെയ്തു. കോഴി ഇറച്ചി, മുട്ട എന്നിവ ഉപയോഗിക്കുന്നതിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഉദയനാപുരം പഞ്ചായത്ത് അധികൃതർ അറിയിച്ചു.