oda

ഏറ്റുമാനൂർ:വെള്ളക്കെട്ടും ദുരിതവും ഒഴിയാതെ നിരത്ത്. ഏറ്റുമാനൂർ നഗരസഭയുടെ 34,35 വാർഡിലെ വി.കെ.ബി റോഡിലും സായ് റോഡിലുമാണ് ദുരിതം. മൂടിയില്ലാത്ത ഓടകൾ സ്ഥിതി ചെയ്യുന്നതാണ് പ്രതിസന്ധയ്ക്ക് കാരണം. നഗരസഭയുടെ നേതൃത്വത്തിൽ ഓട നവീകരണം എന്ന പേരിൽ ഒരാഴ്ച മുമ്പ് ഒന്നരയടി താഴ്ചയിൽ മണ്ണ് നീക്കം ചെയ്‌തെങ്കിലും പ്രതിസന്ധിയ്ക്ക് പരിഹാരമായില്ല. വിഷയത്തിൽ

ശക്തൻ നഗർ റസിഡന്റ്‌സ് അസോസിയേഷൻ നഗരസഭയ്ക്കും കെ.എസ്.ഇ.ബി അധികൃതർക്കും തദ്ദേശവകുപ്പ് മന്ത്രി, സഹകരണവകുപ്പ് മന്ത്രി, വൈദ്യുതി മന്ത്രി എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർനടപടികൾ സ്വീകരിക്കാൻ തദ്ദേശവകുപ്പ് മന്ത്രി നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.