arun

ചങ്ങനാശേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ചങ്ങനാശേരി കാക്കാംതോട് ഭാഗത്ത് മറ്റത്തിൽ പുതുപ്പറമ്പിൽ വീട്ടിൽ അരുൺ (40) നെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷ കൈകാണിച്ചു നിറുത്തിയ ശേഷം വലിച്ചു പുറത്തിറക്കുകയായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഒ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.