beena
കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ വായനാ ദിനാഘോഷം എഴുത്തുകാരി കെ.ആർ.ബീന ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വായന വാചാരണത്തോടനുബന്ധിച്ച് കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വായനാ ദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടത്തി. സ്‌കുൾ ഓഡി​റ്റോറിയത്തിൽ നടന്ന വായനാ ദിനാഘോഷം എഴുത്തുകാരിയും വൈക്കം പി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല സെക്രട്ടറിയുമായ കെ.ആർ ബീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹയർ സെക്കൻഡറി അധ്യാപിക പി.എച്ച്. ശ്രീജ കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എൻ അനിത, വിദ്യാരംഗം കൺവീനർ എം.പി.ജിജ, പി.ജാസ്മിൻ, അലീന.കെ പ്രദീപ്, എം.എസ്.ശിവഗൗരി, സ്​റ്റാഫ് സെക്രട്ടറി ജോബി വർഗീസ് എന്നിവർ പ്രസംഗിച്ചു.