
കോട്ടയം: കാർഷിക വിളകളുടെ താങ്ങുവില വർദ്ധനയിൽ നിന്നും റബർ ഒഴിവാക്കപ്പെട്ടത്
അംഗീകരിക്കാനാവില്ലെന്ന് ഫ്രാൻസിസ് ജോർജ് എം പി പറഞ്ഞു. നെല്ല് ഉൾപ്പടെ 14 വിളകളുടെ വില ഉയർത്തിയെങ്കിലും റബർ മേഖല ഒഴിവാക്കപ്പെട്ടു. പതിനാല് കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവില കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചത്. നാലു സംസ്ഥാനങ്ങളിലെതെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് .
റബർ കാർഷിക ഉത്പന്നമല്ല എന്ന് സാങ്കേതികത്വം മറയാക്കിയാണ് അർഹിക്കുന്ന പരിരക്ഷയും സാമ്പത്തിക സഹായവും നിഷേധിക്കുന്നത്. റബർ കർഷകരെ കർഷകരായി കാണാതെയുള്ള ചിറ്റമ്മനയം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.ആസിയാൻ കരാർ പുതുക്കുന്നതിനായി തുടങ്ങുന്ന ചർച്ചകളിൽ റബർ കാർഷിക വിളകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായിസമ്മർദ്ദവും ശക്തമാക്കുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. .