hg

കോട്ടയം: കേരള ഹോംഗാർഡ് അസോസിയേഷന്റെ സംസ്ഥാന സമിതി യോഗം നടന്നു. ഡ്യൂട്ടിയുടെ പ്രാധാന്യവും കാഠിന്യവും കണക്കിലെടുത്ത് സുപ്രീം കോടതിയുടെ 2015ലെ നിർദ്ദേശമനുസരിച്ച് മറ്റ് സംസ്ഥാനങ്ങൾ നടപ്പിലാക്കിയതുപോലെ കേരളത്തിലും ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നും വിമുകത് ഭടന്മാരായ എച്ച്.ജിമാരുടെ തൊഴിൽ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബി.അശോക് കുമാർ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന നിർവ്വാഹണ സമിതി അംഗം വി.അജയകുമാർ, എസ്.ജയകുമാർ, ട്രഷറർ കെ.ജി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ഒ.സി ശ്രീകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി വെമ്പള്ളി അശോകൻ സ്വാഗതവും കോട്ടയം ജില്ലാ സെക്രട്ടറി അനിൽ പാറയ്ക്കൽ നന്ദിയും പറഞ്ഞു.