
പള്ളിക്കത്തോട്: പള്ളിക്കത്തോട് പഞ്ചായത്തിൽ എല്ലാ ഭാഗത്തും ജൽജീവൻ പദ്ധതി ഏറ്റവും വേഗത്തിൽ നടപ്പിലാക്കാനായി വാട്ടർ അതോറിട്ടിയുമായി സഹകരിച്ച് പണികൾ പൂർത്തീകരിച്ച പഞ്ചായത്താണ് പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത്. പൈപ്പുകൾ സ്ഥാപിക്കുന്നതിന് വേണ്ടി കുഴിച്ച റോഡുകൾ പൈപ്പുകൾ സ്ഥാപിച്ച ശേഷം തിരിച്ച് അതേപടി ഗതാഗത യോഗ്യമാക്കി കൊടുക്കേണ്ട ചുമതല വാട്ടർ അതോറിറ്റിക്കാണ്. അറ്റകുറ്റപണി ചെയ്യേണ്ട റോഡുകളുടെ ലിസ്റ്റ് പഞ്ചായത്ത് അധികൃതർ വാട്ടർ അതോറിറ്റിക്ക് കൈമാറുകയും ജില്ലാ കളക്ടർക്കും എം.എൽ.എയ്ക്കും ഇത് സംബന്ധിച്ച് പരാതികൾ നൽകുകയും ചെയ്‌തെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വാട്ടർ അതോറിറ്റിയും പി.ഡബ്ല്യു. ഡിയും പണികൾ തുടങ്ങിയിട്ടില്ല.പള്ളിക്കത്തോട്ടിലെ കെ.എസ്. ഇ.ബി. ഓഫീസ് സമീപ പഞ്ചായത്തിലേക്ക് മാറ്റാനുള്ള ഗൂഢ ശ്രമവും ആരംഭിച്ചിട്ടുണ്ട്. പള്ളിക്കത്തോട് പഞ്ചായത്തിനോടുള്ള അധികൃതരുടെ വിവേചനത്തിനും അവഗണനയ്ക്കുമെതിരെ ബഹുജന സംഘടനകളേയും പൊതുജനങ്ങളേയും പങ്കെടുപ്പിച്ച് ശക്തമായ
സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി അറിയിച്ചു.