veg

ഏറ്റുമാനൂർ : വീട്ടമ്മമാർക്കായി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ നടപ്പാക്കിവരുന്ന 'എന്റെ അടുക്കളതോട്ടം' പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളുടെ വിതരണം നടന്നു. 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയുമായി കോർത്തിണക്കി ഏറ്റുമാനൂർ കൃഷിഭവന്റെ സഹകരണത്തോടെയാണ് വിത്തുകൾ വിതരണം ചെയ്തത്. അസോസിയേഷൻ രക്ഷാധികാരി എം എസ് മോഹൻദാസ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ദിനേശ് ആർ ഷേണായ് അദ്ധ്യക്ഷനായിരുന്നു.ട്രഷറർ എൻ വിജയകുമാർ, സ്ത്രീശക്തി കൺവീനർ അമ്മിണി സുശീലൻ നായർ, ആശ അപ്പുക്കുട്ടൻ നായർ, ബീന രാമചന്ദ്രൻ, ഗീത അരുൺകുമാർ, സുപ്രിയ ശ്രീകുമാർ, രാജി മേനോൻ, പദ്മിനി വിജയ്, ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് മാനേജർ ഷീലാ റാണി എന്നിവർ സംസാരിച്ചു.