collagee

മുണ്ടക്കയം ഈസ്റ്റ്: ചിട്ടയായ പ്രവർത്തനങ്ങളും ദൈവവിശ്വാസവും മുറുകെപ്പിടിച്ച് യുവാക്കൾ നന്മമരങ്ങൾ ആകണമെന്ന് ബിഷപ്പ് മാർ മാത്യു അറയ്ക്കൽ. പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. സിറിയക് തോമസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് ചെയർമാൻ ബെന്നി തോമസ്, പ്രിൻസിപ്പൽ ഡോ.ആന്റണി ജോസഫ് കല്ലമ്പള്ളി, ഡോ. ജെയിംസ് ഇലഞ്ഞിപ്പുറം, ഫാ.സെബാസ്റ്റ്യൻ താഴത്തുവീട്ടിൽ, സെക്രട്ടറി റ്റിജോമോൻ ജേക്കബ്, സുപർണ്ണ രാജു, അക്ഷയ് മോഹൻദാസ്,ഫാ.ജോസഫ് മൈലാടിയിൽ, ഫാ.ജോസഫ് വാഴപ്പനാടിയിൽ, സി.റ്റിന, ബോബി കെ.മാത്യു, രതീഷ് പി.ആർ, റസ്‌നിമോൾ ഇ.എ, ജോർജ് കൂരമറ്റം, അക്‌സാ മരിയ ജോൺസ്, അഞ്ചാന അജയ്, ജസ്റ്റിൻ ജോസ് എന്നിവർ സംസാരിച്ചു.