
കോട്ടയം : ഏറ്റുമാനൂർ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, കോരുത്തോട്, മുരിക്കുംവയൽ പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലെ സ്റ്റുഡന്റ് കൗൺസിലർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗൺസിലർ) പരിശീലനം നേടിയിരിക്കണം), എം.എസ്.സി സൈക്കോളജി എന്നിവയാണ് യോഗ്യത. പ്രായം 25 - 45. നിയമനം ലഭിക്കുന്നവർ താമസിച്ച് ജോലി ചെയ്യേണ്ടതും 200 രൂപ മുദ്രപത്രത്തിൽ സേവന വ്യവസ്ഥകൾ സംബന്ധിച്ചുള്ള കരാറിൽ ഒപ്പിടേണ്ടതുമാണ്. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് , അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാർഡ് എന്നിവ സഹിതം ജൂലായ് അഞ്ചിനകം അപേക്ഷിക്കണം. ഫോൺ: 04828202751