vacancy

കോട്ടയം: ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി ജില്ലാതല ഹെൽപ്പ് ഡെസ്‌കിൽ പ്രവർത്തിക്കുന്നതിനായി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തും. മാനേജ്‌മെന്റ് /സോഷ്യൽ സയൻസ്/ ന്യൂട്രീഷൻ വിഷയങ്ങളിൽ ബിരുദം/ ബിരുദാനന്തര ഡിപ്ലോമ,രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത. അപേക്ഷകർ പ്രദേശവാസികളായിരിക്കണം. 41 വയസ് കവിയരുത്. വിലാസം : പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐ.സി.ഡി.എസ് സെൽ, കെ.വി.എം ബിൽഡിംഗ്, അണ്ണാൻകുന്ന്, കോട്ടയം1. അവസാന തീയതി : 28. ഫോൺ : 04812561677, 8590881069,9188959622