binesh

വൈക്കം: എസ്.എൻ.ഡി.പി യോഗം പള്ളിപ്രത്തുശ്ശേരി 112-ാം നമ്പർ ശാഖ പട്ടശ്ശേരി ശ്രീഘണ്ഠാകർണാ ഭഗവതി ക്ഷേത്ര പുനരുദ്ധാരണത്തിന് സ്ഥലം വാങ്ങുന്നതിനുള്ള നിധി സമാഹരണം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. 30 ലക്ഷം രൂപയാണ് സമാഹരിക്കുന്നത്. ക്ഷേത്രം പ്രസിഡന്റ് പി.ഉണ്ണി പുത്തൻതറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലാലുമോൻ കുന്നത്ത്, സെക്രട്ടറി മധു തുരുത്തിപ്പള്ളി, യൂണിയൻ കമ്മിറ്റി അംഗം ഷൈമോൻ പനന്തറ, ശശി വിരുത്തിയിൽ, ബൈജു പേര്യപ്പുറത്ത്, മഹിളാമണി വിലാസൻ, സുലോചന രാജു, ശശികുമാർ മൂശാറയിൽ, സിനി സിബു എന്നിവർ പ്രസംഗിച്ചു.