21

വൈക്കം : ഇൻഡോ അമേരിക്കൻ ആശുപത്രി ബി.സി.എഫ് നഴ്‌സിംഗ് കോളേജിലെ ബി.എസ്.സി നഴ്‌സിംഗ് പൂർത്തിയാക്കിയ 50 വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ആരോഗ്യ സർവകലാശാല പി.വി.സി ഡോ.സി.പി.വിജയൻ ഉദ്ഘാടനം ചെയ്തു. ബി.സി.എഫ് ചെയർമാൻ ഡോ.കെ.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ.ജാസർ മുഹമ്മദ് ഇക്ബാൽ കോളേജ് മാഗസിൻ പ്രകാശനം ചെയ്തു. ബി.സി.എഫ് ഡയറക്ടർ പി.കമലാസനൻ, പ്രിൻസിപ്പൾ പ്രൊഫ.നിഷാ വിൽസൺ, ഓപ്പറേഷൻ ഡയറക്ടർ എം.എം വർഗീസ്, ഫിസിയോതെറാപ്പി പ്രിൻസിപ്പൾ പ്രൊഫ.കെ.എസ് ശരത്, നഴ്‌സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൾ കെ.ആർ വിശ്വപ്രിയ, പി.ടി.എ പ്രസിഡന്റ് എം.എ പുഷ്പരാജ്, വിദ്യാർത്ഥി പ്രതിനിധികളായ ദിയ ജോജി, എലിസബത്ത് എന്നിവർ പ്രസംഗിച്ചു.