കുമരകം: ശ്രികുമാരമംഗലം പബ്ലിക് സ്‌കൂളിൽ യോഗാ ദിനം ആചരിച്ചു. സ്‌കൂൾ മാനേജർ എ.കെ. ജയപ്രകാശ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നടത്തി. ദേവസ്വം സെക്രട്ടറി കെ.പി. ആനന്ദക്കുട്ടൻ കുട്ടികൾക്ക് യോഗാദിന സന്ദേശം നൽകി. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് സ്‌കൂൾ പ്രിൻസിപ്പൽ കുട്ടികളോട് വിശദീകരിച്ചു. കെ.ജി. മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ പങ്കെടുത്തു.