പാലാ: സി.പി.എം പാലാ ഏരിയാ കമ്മറ്റിയംഗമായിരുന്ന വി.ജി സലിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണറാലിയും യോഗവും ഇന്ന് നടക്കും. വൈകിട്ട് അഞ്ചിന് ആശുപത്രി ജംഗ്ഷനിൽ നിന്ന് റാലി ആരംഭിക്കും. തുടർന്ന് ളാലംപാലം ജംഗ്ഷനിൽ ചേരുന്ന യോഗം സി.പി.എം നേതാവ് വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എ.വി റസൽ അനുസ്മരണപ്രഭാഷണം നടത്തും. രാവിലെ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടക്കും.