
അയ്മനം: കുഴിത്താർ അറക്കപ്പറമ്പിൽ കൊട്ടാരത്തിൽ എ.സി. എബ്രഹാം (95, മനോരമ റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ എബ്രഹാം (കാർത്തികപ്പള്ളി താശിയിൽ കുടുംബാംഗം) മക്കൾ: മേഴ്‌സി മാത്യു, സൂസൻ മാത്യു, ജേക്കബ് കെ. എബ്രഹാം (മനോരമ കോട്ടയം). മരുമക്കൾ: ഇ.വി. മാത്യു (ഇരുമേടയിൽ മല്ലപ്പള്ളി), ഷിബു. എ. മാത്യു (നെടുംപറമ്പിൽ പാക്കിൽ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് ചെങ്ങളം സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.