കോട്ടയം : ഗുരു ഗോപി നാഥിന്റെ 115ാമത് ജന്മദിനാഘോഷവും,​ ഗുരുഗോപിനാഥ് ട്രസ്റ്റിന്റെ വാർഷികവും 24 ന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കും. മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം നിർവഹിക്കും. കലാമണ്ഡലം സുഗന്ധി പ്രഭുവിന് പ്രഥമ തങ്കമണി ഗുരുഗോപിനാഥ് പുരസ്‌കാരം സമ്മാനിക്കും. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷതവഹിക്കും. കേരള സംഗീത നാടക അക്കാഡമി ചെയർമാനും ഗുരുഗോപിനാഥ് ട്രസ്റ്റ് പ്രസിഡന്റുമായ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ ആമുഖപ്രസംഗം നടത്തും. കേരള കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ.ബി.അനന്തകൃഷ്ണൻ മുഖ്യപ്രസംഗം നടത്തും. പ്രൊഫ.എസ്. ലേഖാ തങ്കച്ചി അനുസ്മരണം നടത്തും. ഡോ.എം.ജി ശശിഭൂഷൺ അനുഗ്രഹ പ്രഭാഷണം നടത്തും. കൃഷ്ണ പ്രസാദ്, ബാബു പണിക്കർ എന്നിവർ ആശംസപറയും. ജോണി ആന്റണി, അഡ്വ.മുഹമ്മദ് ഇക്ബാൽ, മാത്യു ജോസഫ്, പി.പി സുബ്രഹ്മണ്യൻ, ഗിരീഷ് കോനാട്ട്, അഡ്വ.അമ്പലപ്പുഴ ശ്രീകുമാർ, അഡ്വ.ബി.രാജശേഖരൻ നായർ, വി.കെ ചെല്ലപ്പൻ നായർ എന്നിവർ പങ്കെടുക്കും. പ്രൊഫ.എസ് ലേഖാ തങ്കച്ചി സ്വാഗതവും,​ സി.എൻ വേണുഗോപാൽ നന്ദിയും പറയും.