laila

കോട്ടയം : പെൻഷൻ വീതം നൽകിയതിൽ കുറവ് വന്നതിനെ തുടർന്ന് മാതാവിനെ മർദ്ദിച്ച മാങ്ങാനം ആനത്താനം ചക്കുപുരക്കൽ ലൈല (42) അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രിയിൽ ഇത് സംബന്ധിച്ച് വാക്കുതർക്കം ഉണ്ടാകുകയും പ്ലാസ്റ്റിക് കസേര കൊണ്ട് മാതാവിനെ തലയ്ക്ക് അടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുക്കുകയായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എ.എസ്.ഐ ലിനി, സബീന, സി.പി.ഒമാരായ പ്രീത, ജ്യോതി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.