car-accedent

പൊൻകുന്നം : ദേശീയപാത 183ൽ 20ാം മൈൽ മുസ്ലിം പള്ളിക്ക് സമീപം 15 അടിയോളം താഴ്ചയുള്ള വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞു. യാത്രക്കാർക്ക് പരിക്കില്ല. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. മാറാട്ട് മാത്യുവിന്റെ വീട്ടുമുറ്റത്തേക്കാണ് കാർ പതിച്ചത്. കോട്ടയത്തു നിന്നും കൂവപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം. എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ റോഡിൽ നിന്ന് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.