കോട്ടയം : കേരള യൂത്ത് ഫ്രണ്ടിന്റെ ജന്മദിനാഘോഷം കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് സംസ്ഥാന കൺവീനർ ടിജോ കുട്ടുമ്മേകാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ബാലു ജി വെള്ളിക്കര, പ്രസാദ് ഉരുളി കുന്നം, റോയി ജോസ്, ശിവ പ്രസാദ് ഇരവിമംഗലം, മോഹൻ ദാസ് അമ്പലാറ്റിൽ, രാജേഷ് ഉമ്മൻ കോശി, ഗണേശ് ഏറ്റുമാനൂർ, ജയിസൺ ജോസ്, ജോയി സി കാപ്പൻ, ലിബിൻ, സന്തോഷ് മൂക്കിലിക്കാട്ട്, ബിനു ആയിരമല, ടോമി താണോലിൽ, ബിജു കണിയാമല, പ്രതീഷ് പട്ടിത്താനം, മിഥുൻ നാരായണൻ, സതീഷ് കോടിമത എന്നിവർ പ്രസംഗിച്ചു.